8 മുതൽ 12 വരെയുള്ള 46205 സാങ്കേതിക വിദ്യ സൗഹൃദ ക്ലാസ് മുറികൾ ആക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതിൽ 82% മുറികൾ സാങ്കേതിക വിദ്യാ സൗഹൃദമാക്കിക്കഴിഞ്ഞു. 37119 ലാപ്‍ടോപ്പ്, 37064 മൾട്ടിമീഡിയ പ്രോജെക്ടർസ്, 20658 പ്രോജെക്ടർ സ്ക്രീൻസ്, 37070 HDMI face plates, 37063 projector mounting kits, 37064 USB speakers എന്നിവ സാങ്കേതിക വിദ്യാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾക്ക് നൽകിക്കഴിഞ്ഞു. 4743 സ്കൂളുകളിൽ broadband connectivity ലഭ്യമാക്കിയിട്ടുണ്ട്.

കൈറ്റ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റൽ ഇന്ററാക്ടീവ് പാഠപുസ്തകം, എല്ലാ വിഷയങ്ങളുടെയും പാഠ്യപഠനത്തിനു സഹയാകമാകുന്ന ഡിജിറ്റൽ ഉള്ളടക്ക ശേഖരം, എല്ലാവർക്കും മുഴുവൻ സമയപഠനാന്തരീക്ഷം ഉറപ്പാക്കുന്ന സമഗ്രപോർട്ടൽ, ഇ-ലേണിങ്/എം-ലേണിങ്/ലേണിങ് മാനേജ്മെന്റ് സംവിധാനം, മൂല്യനിർണയ സംവിധാനങ്ങൾ തുടങ്ങിയവ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നവയാണ്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://kite.kerala.gov.in/KITE/